ന്യൂഡൽഹി: സുരക്ഷ കാരണത്താൽ അമ്പതോളം മിഗ്21 യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന. രണ്ടാഴ്ച മുമ്പ് രാജസ്ഥാനിലെ ഹനുമാൻഗഡിൽ മിഗ് വിമാനം തകർന്നതിനെത്തുടർന്നാണ് ഇവ നിലത്തിറക്കിയത്. എയർഫോഴ്സ് സ്റ്റേഷനിൽനിന്ന് പരിശീലനത്തിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെ വീടിന് മുകളിലേക്ക് മിഗ്21 വിമാനം തകർന്ന് മൂന്നുപേർ മരിച്ചിരുന്നു. തുടർന്ന് സാങ്കേതിക പരിശോധനക്കായാണ് ഇൗ വിമാനങ്ങൾ പറത്താതിരിക്കുന്നത്. സൂക്ഷ്മപരിശോധന നടത്തി അനുമതിക്കുശേഷം മാത്രമേ മിഗ്21 പറത്തുകയുള്ളൂ.
1960കളിൽ സോവിയറ്റ് യൂനിയനിൽ പിറന്ന മിഗ് വിമാനങ്ങൾ ഇന്ത്യയിൽ 400ഓളം അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. നിലവിൽ 50 വിമാനങ്ങളുൾപ്പെടുന്ന മൂന്ന് മിഗ്21 വ്യൂഹമാണ് ഇന്ത്യൻ വ്യോമസേനക്കുള്ളത്. മിഗ്29 , മിഗ്21 യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് വ്യോമസേനയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.