ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു. പതി പരിശീലന പറക്കലിനിടയാണ് അപകടം. പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവായുള്ള പരിശീലനത്തിനിടെ ഇന്ത്യ – പാക്ക് അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ പറഞ്ഞു.
കഴിഞ്ഞമാസം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്–21 വിമാനവും തകർന്നുവീണിരുന്നു. രാജസ്ഥാനിലെ ബാർമറിനു സമീപമായിരുന്നു അപകടം.
ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ജാഗ്വര്‍. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. 1987-ൽ ഇന്ത്യ, ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.