ന്യൂഡൽഹി: റൺവേയിൽ ജീപ്പും ആളെയും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പുണെയിൽ അടിയന്തരമായി ടേക്ഓഫ് നടത്തി. 180 യാത്രക്കാരുമായി റൺവേയിലേക്ക് മണിക്കൂ റിൽ 222 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റാണ് ജീപ്പ് കണ്ടതോടെ കൂട്ടിമുട്ടൽ ഒഴിവാക്കാൻ നിലം തൊടും മുമ്പ് വിമാനം ആകാശത്തേക്ക് ഉയർത്തിയത്.
പൈലറ്റിെൻറ സമയോചിത ഇടപെടലിെന തുടർന്ന് വൻ ദുരന്തം ഒഴിവായെങ്കിലും റൺവേയിൽ വാൽഭാഗം ഉരഞ്ഞ് വിമാനത്തിെൻറ പുറം ചട്ടക്ക് കേടു പറ്റി. എയർ ഇന്ത്യയുടെ എ321 വിമാനത്തിനാണ് ശനിയാഴ്ച രാവിലെ തകരാർ സംഭവിച്ചത്. എന്നാൽ, തിരിച്ചിറക്കാതെ വിമാനം ഡൽഹിക്ക് പറന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിെൻറ കോക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.