ഇറ്റലി, ഫ്രാൻസ് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് സർവിസ് നിർത്തി എയർ ഇന്ത്യ

മുംബൈ: കോവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ ഇറ്റലി, ഫ്രാൻസ്, സൗത്ത് കൊറിയ, ജർമനി, ഇസ്രായേൽ, ശ്രീലങ്ക, സ്പെയിൻ എന്നീ രാജ് യങ്ങളിലേക്കുള്ള സർവിസ് എയർ ഇന്ത്യ നിർത്തി. ഏപ്രിൽ 30 വരെയുള്ള സർവിസുകളാണ് റദ്ദാക്കിയത്.

കുവൈത്തിലേക്കുള്ള സർവിസുകളും ഏപ്രിൽ 30 വരെ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യൂറോപ്പിൽ കോവിഡ് ഏറ്റവും നാശംവിതച്ച ഇറ്റലിയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സർവിസുകൾ കഴിഞ്ഞ ദിവസംതന്നെ റദ്ദാക്കിയിരുന്നു.

ഏപ്രിൽ 15 വരെ എല്ലാ വിസകളും റദ്ദാക്കാൻ കേന്ദ്ര സർക്കാർ ബുധനാഴ്ച തീരുമാനിച്ചിരുന്നു.

Tags:    
News Summary - Air India cancels flights to Italy, France, Germany, 3 other countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.