ന്യൂഡൽഹി: ആറ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം കൊണ്ടുവര ാനുള്ള നിരക്ക് ഏകീകരിച്ചതിനുപിന്നാലെ, ഇന്ത്യൻ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള മറ ്റു രാജ്യങ്ങൾക്കായും സമാന നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഗൾഫി ൽ നിന്ന് മൃതദേഹങ്ങൾ തൂക്കിനോക്കി വിമാനടിക്കറ്റ് നിരക്ക് നിശ്ചയിച്ചയിക്കുന്ന രീതി, ഇൗയിടെ വൻ പ്രതിഷേധത്തെതുടർന്നാണ് മാറ്റിയിരുന്നു.
പുതിയ ഏകീകരിച്ച നിരക്ക് മുൻ നിരക്കിനേക്കാൾ 40 ശതമാനം കുറവായിരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചക്കു ശേഷമാണ് തീരുമാനം. വിവിധ രാജ്യങ്ങളിൽനിന്ന് മൃതദേഹം കൊണ്ടുവരാനുള്ള പുതിയ നിരക്ക് ഇങ്ങനെയായിരിക്കും (ഇന്ത്യൻ തുക ബ്രാക്കറ്റിൽ): യു.എ.ഇ -1500 ദിർഹം (29,000 രൂപ), സൗദി -2200 റിയാൽ (41,800), ഖത്തർ -2200 റിയാൽ (43,000), ബഹ്റൈൻ -225 ദീനാർ (42,500), ഒമാൻ -160 റിയാൽ (29,500), കുവൈത്ത് -175 ദീനാർ (40,900).
2017ലെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 1.7 കോടി ഇന്ത്യക്കാരാണ് പ്രവാസികളായി വിവിധ നാടുകളിൽ താമസിക്കുന്നത്. ഗൾഫിൽ മാത്രം 50 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.