മുംബൈ: മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ സഞ്ചരിച്ചു. തലനാരിഴക്ക് ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം റൺവേ 27ൽനിന്ന് പറന്നുയരുന്നതിനിടയിൽ ഇൻഡോറിൽനിന്നുള്ള ഇൻഡിഗോ വിമാനം ഇറങ്ങുകയായിരുന്നു.
ചെറിയ അകലത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യം വൈറലായി. സംഭവം നടന്ന ഉടൻ എയർ ട്രാഫിക്ക് കൺട്രോളറെയും (എ.ടി.സി) അനുബന്ധ ജീവനക്കാരെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ചുമതലയിൽനിന്നും നീക്കി.
‘എ.ടി.സി ഗ്വിൽഡ് ഇന്ത്യ’ അന്വേഷണത്തിന് ഉത്തരവിട്ടു. മണിക്കൂറിൽ 46ഓളം വിമാനങ്ങളാണ് മുംബൈയിൽ വന്നുപോകുന്നത്. ഇവയുടെ സമയക്രമം നിയന്ത്രിക്കുന്നത് എ.ടി.സി ഉദ്യോഗസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.