പഴ്സ് മോഷ്ടിച്ച പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കി

ന്യൂഡൽഹി: സിഡ്നി എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിച്ച പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ് തു. ഫ്ലൈറ്റ് ക്യാപ്റ്റൻ രോഹിത് ബാസിനെതിരേയാണ് ആസ്ട്രേലിയൻ റീജനൽ മാനേജരുടെ പരാതി പ്രകാരം എയർ ഇന്ത്യ നടപടിയെടു ത്തത്.

റീജനൽ ഡയറക്ടറുടെ ചുമതല കൂടിയുള്ള രോഹിത് ബാസിനെതിരെ പ്രാഥമിക റിപോർട്ട് ലഭിച്ചതായി എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ അറിയിച്ചു.

ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് എയർ ഇന്ത്യ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും വക്താവ് പറഞ്ഞു. സംഭവത്തിൽ ഒൗദ്യോഗിക അന്വേഷണം നടത്തും.

ദിവസങ്ങൾക്ക് മുമ്പ് ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് പൈലറ്റും സഹജീവനക്കാരനും തമ്മിലുള്ള തർക്കത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി -ബംഗളൂരു വിമാനം മണിക്കൂറിലേറെ വൈകിയിരുന്നു.

Tags:    
News Summary - air india suspends captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.