എയർ ഇന്ത്യയിലെ മൂത്രമൊഴിക്കൽ സംഭവം: ലൈസൻസ് പുനഃസ്ഥാപിക്കണമെന്ന പൈലറ്റിന്റെ അപേക്ഷ തള്ളി

ന്യൂഡൽഹി: സഹയാത്രികയുടെ ദേഹത്ത് വിമാനയാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തെ തുടർന്ന് ലൈസൻസ് സസ്​പെൻഡ് ചെയ്യപ്പെട്ട പൈലറ്റിന് ഇളവില്ല. ലൈസൻസ് സസ്​പെൻഡ് ചെയ്ത തീരുമാനത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് സമർപ്പിച്ച അപേക്ഷ ഡി.ജി.സി.എ തള്ളി. സംഭവം കൃത്യമായ സമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു പൈലറ്റിന്റെ ലൈസൻസ് സസ്​പെൻഡ് ചെയ്തതെന്നും നിലവിൽ ഇത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തലെന്നാണ് സൂചന.

നേരത്തെ സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം പിഴ വിധിച്ചിരുന്നു. ഇതിന് പുറമേയാണ് പൈലറ്റിന്റെ ​ലൈസൻസും സസ്​പെൻഡ് ചെയ്തത്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് മൂത്രമൊഴിച്ച സംഭവമുണ്ടായത്. മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.

സംഭവം നടന്ന മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ നടപടിയുണ്ടായത്. നേരത്തെ പൈലറ്റ് അസോസിയേഷനും നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.സി.എക്ക് അപേക്ഷ നൽകിയിരുന്നു. കൃത്യമായ പരിശോധനകൾ നടത്താതെയാണ് സസ്​പെൻഷനെന്നായിരുന്നു അസോസിയേഷന്റെ വാദം.

Tags:    
News Summary - Air India urination case: DGCA rejects pilot's appeal to revoke licence suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.