ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായതോടെ നാല് സംസ്ഥാനങ്ങളിെല ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി ചീഫ് സെക്രട്ടറിമാർക്കാണ് മലിനീകരണം ഇല്ലാതാക്കാൻ സംസ്ഥാനങ്ങൾ എടുത്ത നടപടികൾ നേരിെട്ടത്തി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണൽ തിങ്കളാഴ്ച നോട്ടീസ് അയച്ചത്.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതോടെയുണ്ടാകുന്ന പുകമാലിന്യമാണ് ഡൽഹിയിൽ പ്രധാനയായും വായു മലിനീകരണത്തിന് കാരണമാകുന്നത്. ഇത് ഇല്ലാതാക്കാൻ എന്തൊക്കെ നടപടികൾ സീകരിച്ചു എന്നതടക്കം നവംബർ 14ന് ട്രൈബ്യൂണലിന് മുമ്പാകെ നേരിെട്ടത്തി വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ആദർശ് കുമാർ േഗായൽ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഡൽഹിയിൽ ദിവസങ്ങളായി അന്തരീക്ഷ വായു നിലവാര സൂചിക 400നു മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെയാണ് നല്ല വായു നിലവാര സൂചിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.