വ്യോമാക്രമണം;​ കേന്ദ്രം തെളിവ്​ നൽകണം -ദിഗ്​വിജയ്​ സിങ്​

ഇൻഡോർ: പാകിസ്​താനിലെ ബാലാക്കോട്ടിൽ ജയ്​ശെ മുഹമ്മദ്​ ഭീകര ക്യാമ്പിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന ്​ കേന്ദ്ര സർക്കാർ വ്യക്തമായ തെളിവ്​ നൽകണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​.

‘‘ഞാൻ ഒാപ്പറേഷനെ ചോദ്യം ചെയ്യുകയല്ല. പക്ഷെ ഇത്​ സാ​േങ്കതിക കാലഘട്ടമാണ്​. സാറ്റലൈറ്റ്​ ചിത്രങ്ങളും ലഭ്യമാണ്​. ഉസാമ ബിൻ ലാദനെതിരെയുള്ള സൈനിക ഒാപ്പറേഷ​​െൻറ തെളിവ്​ അമേരിക്ക ലോകത്തിനു മുമ്പിൽ നൽകിയ​ പോലെ നമ്മൾ നമ്മുടെ വ്യോമാക്രമണത്തി​​െൻറ കാര്യത്തിലും അത്​ ചെയ്യണം.’’- ദിഗ്​വിജയ്​ സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

നേരത്തെ മമത ബാനർജിയും സമാന ആവശ്യമുന്നയിച്ചിരുന്നു. എവിടെയാണ്​ ബോംബിട്ടതെന്നും എത്രപേർ കൊല്ലപ്പെട്ടുവെന്നുമുള്ള വിവരങ്ങൾ അറിയേണ്ടതുണ്ടെന്നും മമത ആവശ്യ​െപ്പട്ടിരുന്നു.

Tags:    
News Summary - Air strike; center should provide solid proof said Digvijay singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.