ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്ക് ചെലവേറും. വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്ര സർക്കാർ ഉയർത്തി. 10 മുതൽ30 ശതമാനം വരെയാണ് ഉയർത്തിയത്. മാർച്ച് 31 മുതലോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു മുതലോ പുതിയ നിരക്ക് നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മൂലം നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ മെയ് 21നായിരുന്നു പുനസ്ഥാപിച്ചത്. അപ്പോൾ യാത്രയുടെ ദൈർഘ്യാം അനുസരിച്ച് ഏഴ് ബാൻഡുകളിലായാണ് ടിക്കറ്റ് നിരക്കുകൾനിശ്ചയിച്ചിരുനനത്. 40 മിനുട്ടിൽ താഴെ യാത്രാ ദൈർഘ്യമുള്ളതാണ് ആദ ബാൻഡ്. ഇതിെൻറ കുറഞ്ഞ നിരക്ക് വ്യാഴാഴ്ച 2000ത്തിൽ നിന്ന് 2200 ആയി ഉയർത്തി. ഈബാൻഡിെൻറ ഉയർന്ന നിരക്ക് 6000ത്തിൽ നിന്ന് 7800 ആയും ഉയർത്തി.
40 മുതൽ 60 മിനുട്ട് വരെ, 60 മതൽ90 മിനുട്ട്, 90 മുതൽ 120, 120 മുതൽ 150, 150 മുതൽ 180, 180 മുതൽ 210 മിനുട്ട് വരെ എന്നീ ബാൻഡുകളിൽ യഥാക്രമം, 2800-9800 രൂപ, 3300-11700 രൂപ, 390-13,000 രൂപ, 5000-16,900 രൂപ, 6100-20,400 രൂപ, 7200-24200 രുപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
മാർച്ച് അവസാനം വരെ വിമാന കമ്പനികൾക്ക് 80 ശതമാനം സർവീസ് നടത്താനുള്ള അനുമതി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.