ഹൈദരാബാദ്: പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഡോർ ടെറസിലേക്ക് തകർന്ന് വീണു. സെക്കന്തരാബാദിലെ ലാലാഗുഡയിലാണ് സംഭവം. തെലുങ്കാന ഏവിയേഷൻ അക്കാദമിയുടെ വിമാനത്തിന്റെ ഡോറാണ് പരിശീലന പറക്കലിനിടെ തകർന്ന് വീണത്. വിമാനത്തിൽ പൈലറ്റും ട്രെയിനിയുമായിരുന്നു ഉണ്ടായിരുന്നത്.
ഗണേഷ് യാദവ് എന്നയാളുടെ വീടിന്റെ ടെറസിലാണ് വിമാന വാതിൽ പതിച്ചത്. ടെറസിൽ പെയിന്റിങ്ങ് നടക്കുകയായിരുന്നു. ജോലിക്കാരൻ ഭക്ഷണം കഴിക്കാൻ പുറത്തു പോയിരുന്നതിനാൽ അപകടം ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന വിഭാഗം ഉത്തരവിട്ടിട്ടുണ്ട്
ലാലാപ്പെട്ട് മേഖലയിൽ പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ ഉള്ളതിനാൽ ഇവിടെ വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ മാസം വ്യോമസേനയുടെ വിമാനം പരിശീലന പറക്കലിനിടെ ഇവിടെ തകർന്ന് വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.