51 വർഷം മുമ്പ് കാണാതായ വ്യോമസേന വിമാനാവശിഷ്ടം കണ്ടെത്തി

ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിലെ രൊഹ്തങ് പാസിന് മുകളിൽ 51 വർഷങ്ങൾക്കുമുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ് ടം കണ്ടെത്തി. ദോഗ്ര സ്കൗട്ട്സും വ്യോമസേനയും സംയുക്തമായി 13 ദിവസം നടത്തിയ തിരച്ചിലിൽ സമുദ്രനിരപ്പിൽനിന്നും 5240 മീറ്റർ ഉയരത്തിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്.

എ.എൻ-12 ബി.എൽ-534 വിമാനത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

1968 ഫെബ്രുവരി ഏഴിനാണ് 98 സൈനികരുമായി വിമാനം കാണാതായത്. ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രതികൂല കാലാവസ്ഥമൂലം ചണ്ഡീഗഢിലേക്ക് മടങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായെന്നാണ് കരുതുന്നത്..

Tags:    
News Summary - aircraft-parts-recovered-51-years-after-it-went-missing-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.