ജെറ്റ് എയര്‍വേസ് വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു; രക്ഷക്കെത്തി ജര്‍മന്‍ യുദ്ധവിമാനങ്ങള്‍

മുംബൈ: മുംബൈയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ ആശയവിനിമയ ബന്ധം നഷ്ടപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനത്തിന് ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കിയതായി റിപ്പോര്‍ട്ട്. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്ള്യൂ-118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് സംശയിച്ച ജര്‍മന്‍ അധികൃതര്‍ ജെറ്റ് എയര്‍വേസിനടുത്തേക്ക് യുദ്ധവിമാനങ്ങള്‍ അയക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകംതന്നെ വിമാനം എ.ടി.സിയുമായുള്ള ബന്ധം പുന$സ്ഥാപിക്കുകയും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ഫെബ്രുവരി 14ന് നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞായറാഴ്ചയാണ് ജെറ്റ് എയര്‍വേസ് പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വിമാനത്തിലെ പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.

Full View

 

 

 

 

 

 

 

Tags:    
News Summary - aircraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.