ഭോപ്പാൽ: ഇൻഡിഗോ ജീവനക്കാരന്റെ അബദ്ധത്തിൽ മുൾമുനയിലായി ഭോപ്പാലിലെ രാജ്ഭോജ് ഇന്റർനാണൽ വിമാനത്താവളം. ബല്ലാസ്റ്റ് എന്ന് വാക്ക് സ്ഫോടനം എന്നർഥം വരുന്ന ബ്ലാസ്റ്റ് ആണെന്ന് ജീവനക്കാരൻ തെറ്റിദ്ധരിച്ചതാണ് കുഴപ്പമായത്. വ്യാഴാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവമുണ്ടായത്.
ടിക്കറ്റിങ് കൗണ്ടറിൽ നിന്നും ബല്ലാസ്റ്റിനെ കുറിച്ചുള്ള വിവരം തേടുകയായിരുന്നു. ആഗ്രയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനോടാണ് വിവരം തേടിയത്. എന്നാൽ, ജീവനക്കാരൻ ഇത് ബ്ലാസ്റ്റാണെന്ന് തെറ്റിദ്ധരിച്ചതോടെ എയർപോർട്ട് ഡയറക്ടർ അമൃത് മിനാജ് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇൻഡിഗോ വിമാനത്തിന്റെ ടേക്ക് ഓഫ് തടയുകയും ചെയ്തു.
പക്ഷേ പിന്നീട് തെറ്റ് മനസിലാക്കിയ വിമാനത്താവള അധികൃതർ യാത്രക്കാരോട് മാപ്പ് പറയുകയായിരുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിൽ വിമാനത്തിലെ ഭാരം ക്രമീകരിക്കാനായി അധികമായി ഭാരം ചേർക്കുന്നതിനെയാണ് ബല്ലാസ്റ്റ് എന്ന് പറയുന്നത്. ഇത് വിമാന ജീവനക്കാരൻ തെറ്റിദ്ധരിക്കുകയായിരുന്നു. അതേസമയം, ഇക്കാര്യത്തിൽ നടപടിയുണ്ടാകില്ലെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.