ന്യൂഡൽഹി: വിമാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മാർച്ചിൽ വിലക്കേർപ്പെടുത്തിയത് 15 യാത്രക്കാർക്ക്. ആഭ്യന്തര വിമാനസർവിസുകൾക്കിടെയാണ് സംഭവം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്രക്കാർക്ക് മൂന്നുമാസം മുതൽ 24 മാസം വരെ യാത്രാവിലക്ക് ഏർപ്പെടുത്താം. 15 യാത്രക്കാർക്കും മൂന്നുമാസത്തെ വിമാനയാത്ര വിലക്കാണ് ഏർപ്പെടുത്തിയതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർക്കും അലിയൻസ് എയറിയിൽ നാലുപേർക്കും എയർ ഏഷ്യയിൽ രണ്ടുപേർക്കുമാണ് വിലക്കേർപ്പെടുത്തിയത്.
മാർച്ച് 15 മുതൽ 23 വരെയാണ് 15 പേർക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്തിൽ മാസ്ക് ധരിക്കാത്തതിനും മിഡിൽ സീറ്റിൽ ഇരിക്കുന്നവർ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനുമാണ് വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.