കോവിഡിന്​ മുമ്പുണ്ടായിരുന്ന 72.5 ശതമാനം ആഭ്യന്തര വിമാന സർവീസുകളും പുനഃരാരംഭിക്കാമെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡിന്​ മുമ്പുണ്ടായിരുന്ന 72.5 ശതമാനം വിമാന സർവീസുകളും പുനഃരാരംഭിക്കാമെന്ന്​ കേ​ന്ദ്രസർക്കാർ. വിമാനകമ്പനികൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകി. ഇതുവരെ കോവിഡിന്​ മുമ്പുണ്ടായിരുന്ന 65 ശതമാനം സർവീസുകൾ മാത്രമാണ്​ കമ്പനികൾ നടത്തിയിരുന്നത്​. കേന്ദ്ര വ്യോമയാന മന്ത്രാലയ​ത്തി​േന്‍റതാണ്​ ഉത്തരവ്​.

ജൂലൈ അഞ്ചിന്​ ശേഷമാണ്​ 65 ശതമാനം വിമാനങ്ങളുടേയും സർവീസ്​ കമ്പനികൾ തുടങ്ങിയത്​. അതിന്​ മുമ്പ്​ 50 ശതമാനം വിമാന സർവീസ്​ മാത്രമായിരുന്നു നടത്തിയിരുന്നത്​. ഇനിയൊരു ഉത്തരവുണ്ടാവുന്നത്​ വരെ 72.5 ശതമാനം സർവീസ്​ തന്നെ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്​.

കഴിഞ്ഞ മേയ്​ 25നാണ്​ കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗണിന്​ ശേഷം ആഭ്യന്തര വിമാനങ്ങളുടെ സർവീസ്​ തുടങ്ങിയത്​. അന്ന്​ 33 ശതമാനം വിമാനസർവീസുകൾ മാത്രമാണ്​ നടത്തിയത്​. പിന്നീട്​ 80 ശതമാനം സർവീസുകൾ കമ്പനികൾ പുനഃരാരംഭിച്ചിരുന്നു. എന്നാൽ,​ കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ കമ്പനികൾ സർവീസ്​ വീണ്ടും വെട്ടിച്ചുരുക്കിയത്​.

Tags:    
News Summary - Airlines can now operate 72.5% of pre-COVID domestic flights: Aviation Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.