മുംബൈ: യാത്രക്കിടെ മനുഷ്യ വിസർജ്യം പുറം തള്ളിയതിന് വിമാന കമ്പനികൾക്ക് മേൽ ഗ്രീൻ ട്രിബ്യൂണൽ 50,000 രൂപ പിഴ ചുമത്തി. യാത്രക്ക് ശേഷം ശൂന്യമായ ടോയ്ലെറ്റ് ടാങ്കുമായി ലാൻഡ് ചെയ്യുന്ന എല്ലാ വിമാനങ്ങൾക്ക് പിഴ ശിക്ഷ ബാധകമാവും. ഗ്രീൻ ട്രിബ്യൂണിലിെൻറ വിധിയെ തുടർന്ന് നിയമം ലംഘിക്കുന്ന എല്ലാ വിമാന കമ്പനികളോടും പിഴയടക്കാൻ സിവിൽ എവിയേഷൻ മന്ത്രാലയം നിർദ്ദേശിച്ചു.
വിമുക്ത ഭടനായ സത്വന്ത് സിങ് സാഹ്യയുടെ ഹരജി പരിഗണിച്ച് കൊണ്ട് സ്വന്തർ കുമാർ അധ്യക്ഷനായ ഗ്രീൻ ട്രിബ്യൂണലിെൻറ െബഞ്ചാണ് ഉത്തരവിറക്കിയത്. വിമാനങ്ങൾ ലാൻഡ് ചെയ്തതിന് ശേഷം സിവിൽ എവിയേഷൻ വിഭാഗത്തിെൻറ പരിശോധനകളുണ്ടാവും. ശൂന്യമായ ടോയ്ലെറ്റ് ടാങ്കുമായി വരുന്ന വിമാനങ്ങൾ 50,000 രൂപ പിഴയൊടുക്കേണ്ടി വരും.
കഴിഞ്ഞ കുറെ മാസങ്ങളായി വിമാനകമ്പനികൾ പല ദിവസങ്ങളിലും തെൻറ വീട്ടിൽ മാലിന്യങ്ങൾ തള്ളുന്നതായി സാഹ്യ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു. പാലം എയർേപാർട്ടിന് സമീപത്തുള്ള സാഹ്യയുടെ വീട്. മാലിന്യം മൂലം വൃത്തികേടായ വീട് പെയിൻറ് ചെയ്യാൻ കഴിഞ്ഞ ഒക്ടോബറിൽ സാഹ്യക്ക് 50,000 രൂപ ചിലവായതായും
നേരത്തെ മലനീകരണ നിയന്ത്രണ ബോർഡിനോട് ഗ്രീൻ ട്രിബ്യൂണൽ ഹരജിക്കാരെൻറ വീട് പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. ഇൗ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണലിെൻറ നടപടി. വിമാനകമ്പനികളിൽ നിന്ന് ലഭിക്കുന്ന തുക പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റി വെക്കണമെന്നാണ് ഹരിത ട്രിബ്യൂണൽ ശുപാർശ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.