ന്യൂഡൽഹി: ലോക്ഡൗണിൻെറ ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ തുക ഉപഭോക്താക്കൾ ആവശ്യപ്പെട്ടാ ൽ തിരികെ നൽകണമെന്ന് വ്യോമയാന മന്ത്രാലയം. ടിക്കറ്റ് തുക മടക്കി നൽകുേമ്പാൾ റദ്ദാക്കുന്നതിനെ തുടർന്നുള്ള ഫ ീസുകളോ മറ്റോ ഈടാക്കരുതെന്നും നിർദേശമുണ്ട്. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്തവർക്കാണ് റീഫണ്ട് ലഭ്യമാകുക.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ നിരവധി പേർ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. യാത്ര മുടങ്ങിയതോടെ നിരവധി ഉപഭോക്താക്കൾ വിമാനകമ്പനികളോട് ടിക്കറ്റ് തുക മടക്കി ആവശ്യപ്പെട്ടു.
എന്നാൽ ചില കമ്പനികൾ തുക തിരികെ നൽകാൻ മടി കാണിച്ചതോടെയാണ് വ്യോമയാന മന്ത്രാലയത്തിൻെറ നിർദേശം. മിക്ക കമ്പനികളും ടിക്കറ്റ് തുക മടക്കി നൽകാതെ ലോക്ഡൗണിന് ശേഷമുള്ള യാത്രകളായിരുന്നു ഉപഭോക്താക്കൾക്ക് വാഗ്ദാനം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.