ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികളെയും അധ്യാപകരെയും ക്രൂരമായ ി ആക്രമിക്കുകയും ഹോസ്റ്റലുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റു ചെയ്യാതെ ഡൽഹി പൊലീസ്. അക്രമം നടന്ന് നാലു ദിവസം പി ന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽതപ്പുകയാണ്. പ്രതികളെ തിരിച്ചറിയാൻ പത്രത്തിൽ പരസ ്യം നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അക്രമികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് ബുധനാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്കി. അടികൊണ്ടു നിലത്തു വീണപ്പോൾ ‘‘െകാന്നേക്കു’’ എന്ന് അക്രമികൾ ആേക്രാശിക്കുന്നുണ്ടായിരുന്നുവെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. അതിനിടെ, ജെ.എൻ.യു വിദ്യാർഥികൾക്ക് പിന്തുണയുമായി ഡി.എം.കെ നേതാവ് കനിമൊഴി ബുധനാഴ്ച കാമ്പസിലെത്തി. ഐഷി ഘോഷുമായും പരിക്കേറ്റ മറ്റു വിദ്യാർഥികളുമായും സംസാരിച്ച കനിമൊഴി, എ.ബി.വി.പി പ്രവർത്തകർ തല്ലിത്തകർത്ത ഹോസ്റ്റലുകൾ സന്ദർശിച്ചു.
ചൊവ്വാഴ്ച രാത്രി ബോളിവുഡ് താരം ദീപിക പദുകോൺ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജെ.എൻ.യുവിൽ എത്തിയിരുന്നു. അക്രമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം 15 മിനിറ്റ് ചെലവഴിച്ചാണ് ദീപിക മടങ്ങിയത്. സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ജെ.എൻ.യു മുൻ വിദ്യാർഥി യൂനിയൻ ചെയർമാനും സി.പി.ഐ നേതാവുമായ കനയ്യ കുമാർ എന്നിവരും കാമ്പസിലെത്തി.
ജെ.എൻ.യു, ജാമിഅ വിദ്യാർഥികൾക്കും ബുധനാഴ്ചയിലെ പണിമുടക്കിനും പിന്തുണ പ്രഖ്യാപിച്ച് ഡൽഹി സർവകലാശാല വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു.
സർവകലാശാലക്കു കീഴിെല കോളജുകളിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധറാലികൾ നടന്നു. കഴിഞ്ഞതൊക്കെ മറന്ന് വിദ്യാർഥികൾ കാമ്പസിലേക്ക് മടങ്ങിവരണമെന്ന വൈസ് ചാൻസലർ ജഗദീഷ് കുമാറിെൻറ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തുവന്നു. ജഗദീഷ് കുമാറിനെതിരെ മാനവ ശേഷി വികസന മന്ത്രാലയത്തിനകത്തും വിമർശനം ശക്തമായിട്ടുണ്ട്. സര്‍വകലാശാലയില്‍ എത്രയും വേഗം സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വി.സിക്ക് മന്ത്രാലയം നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.