ഗുവാഹത്തി: അസം നിയമസഭ തെരഞ്ഞെടുപ്പിൽ മൗലാന ബദറുദ്ദീൻ അജ്മലിന്‍റെ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
11 സ്ഥാനാർഥികളെ മഹാസഖ്യമായ മഹാഗതിന്‍റെ ഭാഗമായും അഞ്ച് സ്ഥാനാർഥികളെ സൗഹൃദ മത്സരത്തിന്‍റെ ഭാഗമായുമാണ് ജനവിധി തേടുന്നത്. മീനാക്ഷി റഹ്മാൻ-സരുഖേത്രി, റഫീഖുൽ ഇസ് ലാം- ജലേശ്വർ, മുജീബുർ റഹ്മാൻ- ദാർഗോൺ, അശ്റഫുൽ ഹുസൈൻ- ചെങ്ക, റാജിബ് അഹമ്മദ്-ബഗ്ബർ എന്നിവയാണ് സൗഹൃദ മത്സരത്തിലുള്ള സ്ഥാനാർഥികളും മണ്ഡലങ്ങളും.
പാർട്ടി അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ -ജമുനമുഖ്, ജനറൽ സെക്രട്ടറി അഡ്വ. അമീനുൽ ഇസ് ലാം -മൻകാചർ, ഹാഫിസ് ബഷീർ അഹമ്മദ് -ബിലാസിപാറ, നസറുൽ ഹേഗ് -ദുബ്രി സീറ്റുകളിൽ ജനവിധി തേടും.
കോൺഗ്രസും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും (ബി.പി.എഫ്) നേതൃത്വം നൽകുന്ന സഖ്യമായ മഹാഗതിൽ അംഗമാണ് എ.ഐ.യു.ഡി.എഫ്. സി.പി.എം, സി.പി.ഐ, സി.പി.ഐ-എം.എൽ എന്നിവയും സഖ്യത്തിന്‍റെ ഭാഗമാണ്.
126 അംഗ അസം നിയമസഭയിലേക്ക് മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് ആറിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.