ഡൽഹി കോൺഗ്രസ്​ അധ്യക്ഷ സ്​ഥാനം അജയ്​ മാക്കാൻ രാജിവെച്ചു

ന്യൂഡൽഹി: ഡൽഹി കോൺഗ്രസി​​​െൻറ അധ്യക്ഷ സ്​ഥാനം അജയ്​ മാക്കാൻ രാജിവെച്ചു. രാഹുൽ ഗാന്ധി രാജി സ്വീകരിച്ചതായാണ് ​ സൂചന. നാലു വർഷം മുമ്പാണ്​ ഡൽഹി കോൺഗ്രസി​​​െൻറ അധ്യക്ഷ സ്​ഥാനം അജയ്​ മാക്കാൻ ഏറ്റെടുത്തത്​. ആരോഗ്യ പ്രശ്​നങ്ങൾ മൂലമാണ്​ രാജിയെന്നാണ്​ സൂചന.

എന്നാൽ കേന്ദ്ര നേതൃത്വത്തിലേക്ക്​ കൊണ്ടു വരാനോ ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനോ വേണ്ടിയുള്ള മാറ്റമാണിതെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്​. അരവിന്ദ്​ സിങ്​ ലവ്​ലിക്കാണ്​ പകരം ചുമതല നൽകിയത്​.

കഴിഞ്ഞ ദിവസം രാത്രി രാഹുലിനെ കണ്ട ശേഷമാണ്​ മാക്കാൻ രാജി വിവരം ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്​. മൂന്നു മാസം മുമ്പും അജയ്​ മാക്കാൻ രാജി സമർപ്പിച്ചിരുന്നെങ്കിലും അന്ന്​ കോ​ൺഗ്രസ്​ അത്​ നിരാകരിക്കുകയായിരുന്നു. മാക്കാൻ താത്​കാലികമായി മാത്രം പിൻവാങ്ങുകയാണെന്നായിരുന്നു അന്ന്​ കോൺഗ്രസ്​ വ്യക്​​തമാക്കിയത്​. ആരോഗ്യ പ്രശ്​നം മൂലം വിദേശത്ത്​ ചികിത്​സയിലായിരുന്നപ്പോഴാണ്​ ആദ്യം രാജി സമർപ്പിച്ചത്​​. അന്ന്​ പി.സി ചാക്കോയാണ്​ താത്​കാലിക ചുമതല വഹിച്ചിരുന്നത്​.

Tags:    
News Summary - Ajay Maken Resigns As Delhi Congress Chief - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.