ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശരദ് പവാർ നയിക്കുന്ന എൻ.സി.പി വിഭാഗത്തിന് ‘നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ്ചന്ദ്ര പവാർ’ എന്ന പേര് ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി. ‘കുഴൽ വിളിക്കുന്ന മനുഷ്യൻ’ ചിഹ്നമായി ഉപയോഗിക്കാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് അനുവദിച്ചു.
തെരഞ്ഞെടുപ്പു കമീഷൻ അനുവദിച്ച ‘ക്ലോക്ക്’ ചിഹ്നമായി ഉപയോഗിക്കുന്നതിൽ നിന്ന് അജിത് പവാർ പക്ഷത്തെ തടയണമെന്ന് ആവശ്യപ്പെട്ട് ശരദ്പവാർ പക്ഷം നൽകിയ അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ്.
എതിർപക്ഷത്തെ ഈ ഘട്ടത്തിൽ ക്ലോക്ക് ഉപയോഗത്തിൽനിന്ന് തടയുന്നത് ഉചിതമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ശരദ്പവാർ സ്ഥാപിച്ച എൻ.സി.പി പിളർപ്പിനു മുമ്പ് ഉപയോഗിച്ചു വന്ന തെരഞ്ഞെടുപ്പു ചിഹ്നമാണ് ക്ലോക്ക്. തെരഞ്ഞെടുപ്പ് കമീഷൻ അത് അജിത്പവാർ പക്ഷത്തിന് നൽകുകയായിരുന്നു.
ന്യൂഡൽഹി: വിമത വിഭാഗത്തെ യഥാർഥ പാർട്ടിയായി അംഗീകരിക്കുംവിധം രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റ പ്രവണതക്കെതിരെ സുപ്രീംകോടതി. സമ്മതിദായകരെ അപഹാസ്യരാക്കുന്ന ഏർപ്പാടാണിതെന്ന് കോടതി നിരീക്ഷിച്ചു. എൻ.സി.പിയിലെ പിളർപ്പിനെ തുടർന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. കൂറുമാറ്റവും അതുവഴിയുള്ള രാഷ്ട്രീയ അസ്ഥിരതയും തടയാൻ കൊണ്ടുവന്ന ഭരണഘടനയുടെ 10ാം പട്ടികക്ക് വിരുദ്ധമാണിതെന്നും ജസ്റ്റിസ് ജെ. വിശ്വനാഥൻ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.