മുംബൈ: ബി.ജെ.പിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയാകുകയും മണിക്കൂറുകൾക്കകം ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ രാജിവെ ച്ച് തിരിച്ചെത്തുകയും ചെയ്ത സഹോദരൻ അജിത് പവാറിനെ ആശ്ലേഷിച്ച് സ്വീകരിച്ച് സുപ്രിയ സുലെ. മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ അജിത് പവാറിനെ ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെ നിറഞ്ഞ ചിരിയോടെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്.
സുപ്രിയ ക്ഷണിച്ചതിനെ തുടർന്നാണ് അജിത് ചടങ്ങിനെത്തിയത്. എല്ലായിപ്പോഴും എൻ.സി.പിയുടെ ഭാഗമാണ് താനെന്ന് അജിത് പവാർ പറഞ്ഞു. തന്‍റെ ഭാവി ഇനി പാർട്ടിയാകും തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
#WATCH NCP leader Supriya Sule welcomed Ajit Pawar and other newly elected MLAs at #Maharashtra assembly, earlier today. #Mumbai pic.twitter.com/vVyIZfrl1x
— ANI (@ANI) November 27, 2019
അജിത് പവാർ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ പദവി പാർട്ടി തീരുമാനിക്കുമെന്നും എൻ.സി.പി എം.പി സുനിൽ തത്ക്കറെയും പ്രതികരിച്ചു.
അജിതിന്‍റെയും ഏതാനും എൻ.സി.പി എം.എൽ.എമാരുടെയും പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ‘പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു, ഇത്രയും വഞ്ചിക്കപ്പെട്ട മറ്റൊരു അവസരവും ഉണ്ടായിട്ടില്ല’ എന്നായിരുന്നു അജിത് പവാറിന്‍റെ നീക്കത്തെക്കുറിച്ച് സുപ്രിയ പ്രതികരിച്ചത്. അജിത് പവാറിനൊപ്പം പോയ എം.എൽ.എമാരെ ശരദ് പവാർ തിരിച്ചെത്തിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അദ്ദേഹവും പിന്നാലെ ഫഡ്നാവിസും രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.