ന്യൂഡൽഹി: ബി.ജെ.പി സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും നിലപാട് വ്യ ക്തമാക്കി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. നിയമത്തിൽ പ്രത്യേക മതങ്ങളെ മാത്രമായി പര ാമർശിക്കരുതെന്നും എല്ലാ മത വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാകണം നിയമമെന്നും പാർട്ടി ആവശ്യപ്പെട്ടു. പാർലമെൻറിൽ പിന്തുണച്ച് വോട്ടുചെയ്തെങ്കിലും നിയമത്തിെൻറ പരിധി യിൽനിന്ന് ഏതെങ്കിലും മതവിഭാഗങ്ങളെ പുറത്തുനിർത്തുന്നതിനെ എതിർക്കുമെന്ന് അകാലിദൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
നിയമത്തിൽ മതം പരാമർശിക്കുന്നതിനുപകരം, മുസ്ലിംകളടക്കം എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയുള്ളതാകണം നിയമമെന്ന് പാർട്ടി അധ്യക്ഷൻ സുഖ്ബീർ ബാദൽ പാർലമെൻറിൽതന്നെ പ്രഖ്യാപിച്ചതാണെന്ന് അകാലി ദൾ രാജ്യസഭാംഗം നരേഷ് ഗുജ്റാൽ വ്യക്തമാക്കി.
‘‘മുന്നണി മര്യാദ പാലിക്കുന്നതുെകാണ്ടാണ് ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്. എന്നാൽ, പിന്നീട് ബി.ജെ.പി ഞങ്ങളെ സമീപിച്ച് പിന്തുണ അഭ്യർഥിച്ചതിനാൽ പിന്തുണക്കാൻ തീരുമാനിച്ചു’’ -അദ്ദേഹം പറഞ്ഞു.
സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും അകാലി ദൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലും പാകിസ്താനിലുമുള്ള സിഖ് സമൂഹങ്ങൾക്ക് ഗുണകരമാണെന്നതുകൊണ്ടാണ് നിയമത്തെ പിന്തുണച്ചതെന്നും പാർട്ടി നേതാക്കൾ പറയുന്നു.
എൻ.പി.ആർ: മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം തന്നെ പാടില്ലെന്ന് ജെ.ഡി.യു, ശിരോമണി അകാലിദൾ
ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് മാതാപിതാക്കളുടെ വിശദ വിവരങ്ങൾ സംബന്ധിച്ച ചോദ്യം തന്നെ ഒഴിവാക്കണമെന്ന് എൻ.ഡി.എ യോഗത്തിൽ ഘടകകക്ഷിയായ ജനതാദൾ (യു) ആവശ്യപ്പെട്ടു. യോഗത്തിൽ പാർട്ടി നേതാവ് ലാലാൻ സിങ്ങാണ് വിഷയം ഉയർത്തിയത്. എൻ.പി.ആറിലെ ഇതുസംബന്ധിച്ച ചോദ്യം വിട്ടുകളയാമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ ചോദ്യം തന്നെ ഒഴിവാക്കണമെന്നായിരുന്നു ജെ.ഡി.യുവിെൻറ ആവശ്യം. തുടർന്ന് വിഷയം ചർച്ച ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ ഉറപ്പുനൽകിയെന്ന് ലാലാൻ സിങ് പറഞ്ഞു. മറ്റൊരു ഘടകകക്ഷിയായ ശിരോമണി അകാലിദളും ജെ.ഡി.യുവിനെ പിന്തുണച്ചു. എൻ.പി.ആറിൽ മാതാപിതാക്കളുടെ ജന്മസ്ഥലവും തീയതിയും ചോദിക്കുന്ന ഭാഗം പൗരന്മാർക്ക് വിട്ടുകളയാമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.