ബാലസോർ (ഒഡിഷ): ആകാശ് ഇനത്തിൽപെട്ട പുതിയ ഭൂതല-വ്യോമ പ്രതിരോധ മിസൈൽ ഡിഫൻസ് റി സർച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചു.
ഒഡിഷ തീരത്തെ ബാലസോറിൽ രണ്ടു ദിവസത്തിനകം ഇത് രണ്ടാമത്തെ പരീക്ഷണമാണ് പൂർത്തിയാക്കുന്നത്. ഇതിൽ ഘടിപ്പിച്ച ‘സീക്കർ’ (ലക്ഷ്യകേന്ദ്രത്തിലേക്ക് ആയുധം കൃത്യമായി എത്തിക്കുന്ന സംവിധാനം) തദ്ദേശീയമായി നിർമിച്ചതാണ്. സൂപ്പർ സോണിക് ആകാശ് മിസൈലുകൾക്ക് 25 കിലോമീറ്റർ ആക്രമണപരിധിയുണ്ട്. കൂടുതൽ സൂക്ഷ്മതയും ഉയർന്ന പരിധിയുമുള്ള ആകാശ് മിസൈലുകൾ ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.