പല്ലവിയുമായുള്ള ബന്ധം പരസ്​പര സമ്മതപ്രകാരം- എം.​െജ അക്​ബർ

ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി എം.ജെ അക്​ബർ. യു.എസ്​ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയിയുമായി ഉണ്ടായിരുന്നത്​ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ്​ അക്​ബറി​​​െൻറ വിശദീകരണം. എന്നാൽ, ബന്ധം നല്ല നിലയിലല്ല അവസാനിച്ചതെന്നും അക്​ബർ പറയുന്നു.

1994 കാലഘട്ടത്തിൽ തനിക്ക്​ പല്ലവിയുമായി ബന്ധമുണ്ടായിരുന്നു. പരസ്​പരം അംഗീകരിച്ചുള്ള ബന്ധമായിരുന്നു അത്​. എന്നാൽ, ത​​​െൻറ വ്യക്​തി ജീവിതത്തിൽ ഇത്​ പ്രശ്​നങ്ങളുണ്ടാക്കിയതിനെ തുടർന്ന്​ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും അക്​ബർ പറയുന്നുണ്ട്​.

ഏഷ്യൻ ഏജിൽ ജോലി ചെയ്യുന്ന കാലത്ത്​ അക്​ബറിൽ നിന്ന്​ പലതവണ ലൈംഗികാതിക്രമം ഉണ്ടായെന്നാണ്​ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയിയുടെ വാഷിങ്​ടൺ പോസ്​റ്റിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചത്​. അക്ബറി​​​െൻറ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താന്‍ ആകൃഷ്ടയായിയെന്നും മാധ്യമപ്രവര്‍ത്തനം കൂടുതല്‍ പഠിക്കുന്നതിനുവേണ്ടി വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങള്‍ താന്‍ സഹിച്ചിരുന്നതായും പല്ലവി പറയുന്നു.

അന്ന് 22 വയസായിരുന്നു. ജോലിക്ക് ചേർന്ന സമയം മുതൽ അക്ബറിൽ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. വളരെ പെട്ടെന്ന് തന്നെ തനിക്ക് എഡിറ്റോറിയൽ പേജിന്‍റെ ചുമതല ലഭിച്ചു. എന്നാൽ, ഇതിന് വലിയ വില നൽേകണ്ടി വന്നു. ഒരു തവണ അക്ബർ ഒാഫീസിൽ വെച്ച് തന്നെ ചുംബിച്ചു. അദ്ദേഹത്തിന്‍റെ പ്രവൃത്തിയിൽ ഞെട്ടിത്തരിച്ച താൻ ഒാഫീസിൽ നിന്നിറങ്ങി പോയി.

പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മാഗസിൻ ലോഞ്ചിന്‍റെ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബര്‍ വിളിച്ചുവരുത്തി. പേജിന്‍റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്. എന്നാല്‍ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബര്‍ ശ്രമിച്ചത്. അവിടെ നിന്നും താൻ കുതറിയോടി.

എന്നാൽ, മൂന്നാം തവണ അദ്ദേഹം കുറച്ച് കൂടി ശക്തനായിരുന്നു. ജയ്പൂരിലെ ഹോട്ടലിൽ വെച്ച് വീണ്ടും ശാരീരികമായും മാനസികമായും അയാൾ ഉപദ്രവിച്ചു. ഇത്തവണ താന്‍ എതിര്‍ത്തെങ്കിലും അയാള്‍ തന്നേക്കാള്‍ കരുത്തനായിരുന്നു. വാക്കുകള്‍കൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങള്‍ പിന്നീടും തുടര്‍ന്നുവെന്നും പല്ലവി പറയുന്നു.

സത്യം തുറന്ന് പറഞ്ഞ യുവതികൾക്ക് പിന്തുണയുമായാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. കൂടാതെ കൗമാരക്കാരിയായ മകളും മകനും ഇക്കാര്യങ്ങൾ മനസിലാക്കണം. ഇരയാകുമ്പോൾ തിരിച്ചടിക്കാൻ അവർക്ക് ശക്തിയുണ്ടാകണമെന്നും പല്ലവി കൂട്ടിച്ചേർത്തു.

Tags:    
News Summary - Akbar Says Relationship With Gogoi Consensual-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.