ഹൈദരാബാദ്: അഖണ്ഡ ഭാരതം നിലവിൽവന്നാൽ മാത്രമേ പാകിസ്ഥാേന്റയും അഫ്ഗാനിസ്ഥാേന്റയും പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയിൽ നിന്ന് പിരിഞ്ഞ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ ഇപ്പോൾ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡ ഭാരതം സാധ്യമാകുന്നത് ഹിന്ദു ധർമത്തിലൂടെയാണെന്നും ബലപ്രയോഗത്തിലൂടെ അല്ലെന്നും ഭാഗവത് പറഞ്ഞു.
അഖണ്ഡ ഭാരതം എന്ന ആശയം സാധ്യമാണ്. പ്രപഞ്ചത്തിന്‍റെ ക്ഷേമത്തിനായി അഖണ്ഡ ഭാരതം രൂപപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞുപോയ പ്രദേശങ്ങൾ ഇപ്പോൾ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ല. ഭാരതവുമായി വീണ്ടും ഒന്നിക്കേണ്ടതിന്‍റെ ആവശ്യകത അവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. ഇവിടെ നിന്ന് വേർപെട്ടുപോയ ഭൂപ്രദേശങ്ങളിൽ വലിയതോതിൽ അസന്തുഷ്ടി ഉണ്ട്. അവർ തങ്ങളാലാവുന്നതെല്ലാം ചെയ്തെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ല. അവരുടെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി ഭാരതവുമായി പുനരേകീകരണം മാത്രമാണ്. അതോടെ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
കാണ്ഡഹാർ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ എന്തെങ്കിലും സമാധാനം ഉണ്ടോ. പാകിസ്ഥാൻ രൂപീകരിച്ച തീയതി മുതൽ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഖണ്ഡഭാരതം വരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.