ലക്നൊ: ഉത്തർ പ്രദേശിൽ അഖിലേഷ് യാദവും കോൺഗ്രസും കൈകോർക്കുന്നു. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. സഖ്യത്തിന് ധാരണയായതോടെ കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി ഷീലാദീക്ഷിത് മത്സര രംഗത്ത് നിന്ന് പിൻമാറുമെന്ന് അറിയിച്ചു.
അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദളാണ് മറ്റൊരു സഖ്യകക്ഷി. കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടിയിലെ അഖിലേഷ് യാദവിന് സൈക്കിൾ ചിഹ്നം അഖിലേന്ത്യാ പ്രസിഡൻറ് സ്ഥാനവും ലഭിച്ചിരുന്നു.
നേരത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷും ഇന്ന് സഖ്യവാർത്ത സ്ഥിരീകരിച്ചു. ഇതിലൂടെ സംസ്ഥനത്ത് ആകെയുള്ള 403 സീറ്റിൽ 75–80 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് റാലികളിൽ അഖിലേഷും രാഹുൽ ഗാന്ധിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞ ദിവസം പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷ സ്ഥാനവും സൈക്കിള്‍ ചിഹ്നവും യു.പി മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് നയിക്കുന്ന ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.