പുതിയ സ്​ഥാനാർത്ഥി പട്ടികയുമായി അഖിലേഷ്​; സമാജ്​വാദി പാർട്ടിയിൽ കലാപം

ലക്​നൗ: സമാജ്​വാദി പാർട്ടിയിൽ പ്രശ്​നങ്ങൾ രൂക്ഷമാവുന്നവെന്ന സൂചനകൾ നൽകി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ തെരഞ്ഞെടുപ്പിനുള്ള പുതിയ സ്​ഥാനാർത്ഥി പട്ടിക പ്രഖൃാപിച്ചു. നേരത്തെ പാർട്ടി അധ്യക്ഷൻ മുലായം സിങ്​ യാദവ്​ സ്​ത്ഥാനാഥി പട്ടിക പ്രഖ്യാപിച്ചിതിന്​ പിന്നാലെയാണ്​ അഖിലേഷി​​െൻറ നീക്കം.

235 അംഗ സ്​ഥാനാർത്ഥി പട്ടികയാണ്​ ഇന്ന്​ അഖിലേഷ്​ യാദവ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതിൽ 171 പേരും നിലവിലുള്ള എം.എൽ.എമാരാണ്​. മ​ുലായം സിങ്​ ഒഴിവാക്കിയ പല പ്രമുഖരും അഖിലേഷി​​െൻറ സ്​ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്​. നേരത്തെ പട്ടിക പ്രഖ്യാപിക്കുന്നതിന്​ മുമ്പായി പാർട്ടി​യിലെ മുതിർന്ന നേതാക്കളുമായി അഖിലേഷ്​ യാദവ്​ കൂടികാഴ്​ച നടത്തിയിരുന്നു.

ഇന്നലെ മുലായം പ്രഖ്യാപിച്ച പട്ടികയിൽ അഖിലേഷി​​െൻറ പല വിശ്വസ്​തരും ഉൾപ്പെട്ടിരുന്നില്ല. ശിവ്​പാൽ യാദവ്​ ഉൾപ്പെടെ അഖിലേഷി​​െൻറ എതിർച്ചേരിയിലുള്ള പലർക്കും സീറ്റ്​ ലഭിക്കുകയും ചെയ്​തിരുന്നു.  അഖിലേഷി​െന മുഖ്യമന്ത്രിയായി സ്​ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനും മുലായം തയ്യാറായില്ല. ഇതാണ്​ അഖിലേഷിനെ പ്രകോപിച്ചതെന്നാണ്​ സൂചന.

Tags:    
News Summary - Akhilesh Yadav Defies Mulayam With Parallel List of 235 Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.