കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജനപ്രിയ നേതാവായി വളർന്നിട്ടില്ലെന്ന് സമാജ്വാദി പാർട്ടി നേതാവ് അമർ സിങ്. അഖിലേഷ് മികച്ച മുഖ്യമന്ത്രിയാണ്. ആദ്യ തവണ ഭരണത്തിലെത്തിയപ്പോൾ തന്നെ വികസനത്തിന് പ്രധാന്യം നൽകുന്ന അജണ്ടയിലൂന്നി മുന്നോട്ടുപോകാൻ അഖിലേഷ് കാണിച്ച ആർജവം അഭിനന്ദനാർഹമാണ്. എന്നാൽ അദ്ദേഹം ജനപ്രിയ നേനതാവല്ല, ജനപ്രിയ നേതാവായി ഉയർന്നുവരാൻ ഇനിയും സമയമെടുക്കുമെന്നും അമർ സിങ് കൊൽകത്തയിൽ പറഞ്ഞു.
സമാജ്വാദി പാർട്ടിയിൽ നിന്ന് പുറത്തായ അമർ സിങ് ഇൗ വർഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.സമാജ്വാദി പാർട്ടിയിൽ പോര് മുറുകികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമർ സിങ് നടത്തുന്ന പ്രതികരണത്തിന് പ്രസക്തിയുണ്ട്.
തെൻറ പരമോന്നത നേതാവിന്റെ മകനാണ് അഖിലേഷെന്നും ഒപ്പം നില്‍ക്കുന്ന മുലായം സിങ് യാദവിനും ശിവപാല്‍ യാദവിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.