ഇറ്റാവ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ അമ്മാവന്‍റെ പാർട്ടിയുമായി സഖ്യസൂചന നൽകി എസ്.പി നേതാവ് അഖിലേഷ് യാദവ്. ശിവപാൽ സിങ് യാദവിന്‍റെ പ്രഗാതിഷീൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നാണ് അദ്ദേഹം സൂചന നൽകിയത്.
അതേസമയം മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമായി സമാജ്‌വാദി പാർട്ടി ഒരു തിരഞ്ഞെടുപ്പ് സഖ്യത്തിലും ഏർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ചെറിയ പാർട്ടികളുമായി നീക്കുപോക്കിന് ശ്രമം നടത്തും, പക്ഷേ വലിയ പാർട്ടികളുമായി സഖ്യമുണ്ടാകില്ല' -അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജസ്വന്ത് നഗർ ശിവ്പാൽ യാദവിന്‍റെ സീറ്റാണ്, സമാജ്‌വാദി പാർട്ടി ആ സീറ്റ് അദ്ദേഹത്തിന് നൽകും. മന്ത്രിസഭയിൽ കാബിനറ്റ് പദവിയും നൽകുമെന്നും അഖിലേഷ് പറഞ്ഞു.
ശിവ്പാൽ യാദവ് 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ജസ്വന്ത് നഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടിയായ പ്രഗതിഷീൽ സമാജ്‌വാദി പാർട്ടി (ലോഹ്യ) രൂപവത്കരിച്ചിരുന്നു. തുടർന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫിറോസാബാദിൽ നിന്നും മത്സരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.