ലഖ്നോ: അനധികൃത ഖനന കേസിൽ ചോദ്യം ചെയ്യലിനായി യു.പി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് സി.ബി.ഐക്കു മുന്നിൽ ഹാജരാകില്ലെന്ന് സമാജ്‍വാദി പാർട്ടി. അഞ്ച് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അഖിലേഷിനോട് ഇന്ന് ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായി ലഖ്നോവിൽ കൂടിക്കാഴ്ചക്കായി തീരുമാനിച്ചിട്ടുണ്ടെന്നും അതിനാൽ അഖിലേഷ് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്നുമാണ് പാർട്ടി അറിയിച്ചത്. കേസിലെ സാക്ഷിയാണ് അഖിലേഷ് യാദവ് എന്നും പ്രതിയല്ലെന്നും സമാജ്‍വാദി പാർട്ടി വ്യക്തമാക്കി.
അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2012-16 കാലത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ ഖനനം നിരോധിച്ചിട്ടും നിയമവിരുദ്ധമായി ലൈസൻസ് പുതുക്കി നൽകിയെന്നാണ് പൊതുപ്രവർത്തകരുടെ ആരോപണം.
ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി സമാജ്‍വാദി പാർട്ടിയെ നോട്ടമിടുന്നത് പതിവാണെന്നും 2019ലും സമാനരീതിയിൽ തനിക്ക് നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽവീണ്ടും നോട്ടീസ് ലഭിച്ചതായും അഖിലേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴൊക്കെ ഇത്തരത്തിലുള്ള നോട്ടീസുകൾ പതിവായിരിക്കും. 10 വർഷത്തേക്കുള്ള ജോലികൾ ഒരുപാട് മുന്നിൽ കിടക്കുമ്പോൾ നമ്മളെന്തിനാണ് വെറുതെ പേടിക്കുന്നതെന്നും അഖിലേഷ് ചോദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.