യു.പിയിലെ ഉപമുഖ്യമന്ത്രിമാർ മുഖ്യമന്ത്രിയാകാൻ കാത്തിരുന്ന് നിരാശരായി -അഖിലേഷ് യാദവ്

റാംപൂർ: യു.പി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയെയും ബ്രജേഷ് പഥക്കിനെയും ട്രോളി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇരുവരും മുഖ്യമന്ത്രിയാകാൻ അവസരം കാത്തിരുന്നതാണെന്നും എന്നാൽ നിരാശരായെന്നുമാണ് അഖിലേഷ് യാദവ് കളിയാക്കിയത്.

''രണ്ട് ഉപമുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടുപേരും മുഖ്യമന്ത്രിയാകുന്നത് സ്വപ്നം കണ്ട് കഴിയുകയായിരുന്നു.​''-എന്നാണ് സമാജ്‍വാദി സ്ഥാനാർഥിയെ പിന്തുണച്ച് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാംപൂരിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെ അഖിലേഷ് പറഞ്ഞത്. ''അവർക്ക് ഒരു വലിയ വാഗ്ദാനം നൽകാൻ ഞങ്ങൾ തയാറാണ്. ഞങ്ങളിൽ നിന്ന് 100 എം‌.എൽ‌.എമാരെ എടുക്കുക, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് മുഖ്യമന്ത്രിയാകുക''-അഖിലേഷ് പറഞ്ഞു.

ഡിസംബർ അഞ്ചിനാണ് രാംപൂർ തെരഞ്ഞെടുപ്പ്. മെയിൻപുരി ഉപതെരഞ്ഞെടുപ്പിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്നുണ്ട്. സമാജ്‍വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണിത്.

Tags:    
News Summary - Akhilesh Yadav moked UP deputy chief ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.