ലഖ്നോ: മോദിയുടെ സ്കാം പരാമർശത്തിന് ശക്തമായ മറുപടിയുമായി ഉത്തർപ്രശേ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. 'സ്കാം' എന്ന ഇംഗ്ലീഷ് വാക്കിെൻറ പുർണ്ണ രൂപം സേവ് കൺട്രി ഫ്രം അമിത് ഷാ ആൻഡ് മോദി ആണെന്ന് അഖിലേഷ് പരിഹസിച്ചു. ഗുജറാത്തിൽ നിന്നാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പിയിൽ നിന്ന് ജനവിധി തേടിയതെന്നും അഖിലേഷ് പറഞ്ഞു.
മീററ്റിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് 'സ്കാം' എന്ന വാക്കിെൻറ പൂർണരൂപം സമാജ്വാദി പാർട്ടി, കോൺഗ്രസ്, അഖിലേഷ് യാദവ്, മായവതി എന്നാണെന്ന് മോദി പരിഹസിച്ചത്. മോദിയുടെ പരാമർശം വന്ന് മണിക്കൂറുകൾക്കകം ഒാറയയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അഖിലേഷിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.