അഖിലേഷിനെയും രാം ഗോപാൽ യാദവിനെയും തിരിച്ചെടുത്തു

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പിളര്‍പ്പിന്‍െറ വക്കിലത്തെിയ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിക്ക് ഒടുവില്‍ ആശ്വാസം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും 24 മണിക്കൂറിനകം തിരിച്ചെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് തയാറായതോടെയാണ് പിരിമുറുക്കത്തിന് അയവുവന്നത്. അഖിലേഷ് രാവിലെ വിളിച്ചുചേര്‍ത്ത നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പാര്‍ട്ടിയുടെ 229 എം.എല്‍.എമാരില്‍ 200ഓളം പേരും പങ്കെടുത്ത് പിന്തുണയറിയിച്ചത് വിട്ടുവീഴ്ചക്ക് മുലായത്തെ നിര്‍ബന്ധിതനാക്കി. മുലായം വിളിച്ചുചേര്‍ത്ത യോഗത്തില്‍ 20ഓളം എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് അഖിലേഷിനെയും രാംഗോപാലിനെയും വെള്ളിയാഴ്ച പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. 

5-കാളിദാസ് മാര്‍ഗിലെ വസതിയില്‍ അഖിലേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാര്‍ക്ക് പുറമെ, ഏതാനും എം.എല്‍.സിമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. പാര്‍ട്ടി പിളര്‍ന്നാല്‍, മുലായത്തിന്‍െറ പ്രസ്കതി ഇല്ലാതാകുമെന്ന് തെളിയിക്കുന്നതായിരുന്നു അഖിലേഷിന് ലഭിച്ച പിന്തുണ. പിന്നീട്, മുതിര്‍ന്ന നേതാവും കാബിനറ്റ് മന്ത്രിയുമായ അസം ഖാനും അഖിലേഷും തൊട്ടടുത്തുള്ള മുലായത്തിന്‍െറ വസതിയിലത്തെി. മുലായവും സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും അഖിലേഷ് യാദവും തമ്മില്‍ നടത്തിയ തിരിക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. പാര്‍ട്ടി അധ്യക്ഷന്‍െറ നിര്‍ദേശപ്രകാരം പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയാണെന്ന് ശിവ്പാല്‍ ട്വീറ്റ് ചെയ്തു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുത്തു. മുലായവുമായും അഖിലേഷുമായും ഫോണില്‍ സംസാരിച്ച ലാലു, ഭിന്നത എത്രയുംവേഗം പരിഹരിക്കണമെന്നും രണ്ടു വിഭാഗങ്ങളായി തെരഞ്ഞെടുപ്പിനെ നേരിടരുതെന്നും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്ന് ലാലു പിന്നീട് പ്രതികരിച്ചു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായും പാര്‍ട്ടി ഒറ്റക്കെട്ടായി വര്‍ഗീയശക്തികളെ നേരിട്ട് ഒരിക്കല്‍കൂടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലത്തെുമെന്നും ശിവ്പാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  

മുലായം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികക്ക് ബദലായി അഖിലേഷ് സ്വന്തം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതാണ് ഇരുവരുടെയും സസ്പെന്‍ഷനിലേക്ക് നയിച്ചത്. അതേസമയം, പാര്‍ട്ടിയില്‍ തിരിച്ചത്തെിയാലും അഖിലേഷ് അധികാരത്തില്‍ തിരിച്ചത്തെില്ളെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പ്രതികരിച്ചു.

Tags:    
News Summary - Akhilesh Yadav returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.