ലഖ്നോ: വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി ഇൗടാക്കുന്ന സർക്കാർ നിലപാടിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമൂഹത്തിലെ പാവപ്പെട്ടവരിൽ നിന്ന് വീടുകളിലേക്ക് മടങ്ങാനുള്ള യാത്രാക്കൂലി വരെ ഇൗടാക്കുന്നെങ്കിൽ, സമ്മര്‍ദ്ദവും വികാരവും ചെലുത്തി പി.എം കെയേർസിലേക്ക് പിരിച്ചെടുത്ത കോടികൾ പിന്നെ എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.
ഇതേകുറിച്ച് ബി.ജെ.പി പ്രവർത്തകർ ആലോചിക്കണമെന്നും ആരോഗ്യസേതു ആപ്പിന് നൂറ് രൂപ വീതം ഈടാക്കുന്നുണ്ടെന്ന വാര്‍ത്തകൾ പുറത്തുവരുന്നുണ്ടെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിന്റെ പേരില്‍ സൈന്യം നടത്തിയ പുഷ്പവൃഷ്ടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
‘പല ക്വാറൻറീന്‍ കേന്ദ്രങ്ങളിലും കടുത്ത കെടുകാര്യസ്ഥതയാണെന്ന് വാർത്തകൾ വരുന്നു. നിരാഹാര സമരം നടത്തിയ സ്ത്രീകളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ആവശ്യത്തിന് ഭക്ഷണം ഇല്ല എന്ന പരാതി ഉയരുമ്പോൾ വ്യാജ ഉറപ്പുകൾ നൽകുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ, പുഷ്പ വൃഷ്ടിയുടെ പ്രസക്തി എന്താണ്?’ -അഖിലേഷ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.