ലഖ്നോ: ഉത്തർപ്രദേശിൽ വോട്ടിങ്ങ് മെഷീനുകൾ പുറത്തേക്ക് കടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കുമ്പോൾ സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് വോട്ടിങ്ങ് മെഷീനുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറയുമെന്ന് അദ്ദേഹം പറഞ്ഞു. വാരണാസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും വോട്ടിങ് യന്ത്രങ്ങൾ ട്രക്കിൽ പുറത്തേക്ക് കയറ്റിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് പിന്തുണ കുറവാണെന്നും അതിന് വോട്ടിങ്ങ് മെഷീനുകളെ പഴിചാരിയിട്ട് കാര്യമില്ലെന്നും അനുരാഗ് താക്കൂർ പറഞ്ഞു. തീവ്രവാദികളെയും കലാപകാരികളെയും ഗുണ്ടകളെയും പിന്‍താങ്ങുന്ന സമാജാവാദി പാർട്ടിയുടെ സ്വഭാവം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഇതാണ് എക്സിറ്റ് പോളിൽ കണ്ടതെന്നും താക്കൂർ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിയും യോഗിയും ഒന്നിക്കുന്ന 'എം.വൈ ഫാക്റ്ററിന്' ഉത്തർപ്രദേശിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. മുമ്പുണ്ടായിരുന്ന 'മുസ്ലിം-യാദവ് ഫാക്റ്ററിന്' ഇത് ബദലായതായും അദ്ദേഹം പറഞ്ഞു. പുതിയ 'എം.വൈ ഫാക്റ്ററിനെ' ജനങ്ങൾ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ടെന്ന് മാർച്ച് പത്തിന് നേരിട്ട് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.