ലഖ്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടി നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍നിന്നാണ് അഖിലേഷ് യാദവ് വിട്ടുനിന്നത്. എന്നാല്‍, യോഗപ്രതിനിധികളെ അഖിലേഷ് തന്‍െറ വീട്ടില്‍വെച്ച് പ്രത്യേകം കണ്ടു.
ജില്ലാ, നഗര ഘടകങ്ങളുടെ പ്രസിഡന്‍റുമാരുടെ യോഗമാണ് പാര്‍ട്ടി ആസ്ഥാനത്ത് ശിവ്പാല്‍ യാദവ് വിളിച്ചുചേര്‍ത്തത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കുമെന്ന പ്രഖ്യാപനവും യോഗത്തില്‍ നടന്നു.
ശിവ്പാല്‍ യാദവ് യോഗത്തിന്‍െറ തലേദിവസം നേരില്‍കണ്ട് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. പാര്‍ട്ടി നേതാക്കളെ തന്‍െറ വസതിയിലേക്ക് വിളിപ്പിച്ച അഖിലേഷ്, നവംബര്‍ മൂന്നുമുതല്‍ തന്‍െറ നേതൃത്വത്തില്‍ നടക്കുന്ന രഥയാത്രയെക്കുറിച്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് അഖിലേഷ് അണികളോട് ആവശ്യപ്പെട്ടു.
നവംബര്‍ അഞ്ചിന് നടക്കുന്ന രജതജൂബിലി ആഘോഷം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, അച്ഛന്‍ മുലായം സിങ് യാദവിന്‍െറ ഇളയ സഹോദരനായ ശിവ്പാല്‍ യാദവുമായുള്ള അഖിലേഷിന്‍െറ അസ്വാരസ്യം പാര്‍ട്ടിയെ പിളര്‍പ്പിന്‍െറ വക്കിലത്തെിച്ചിരിക്കുകയാണെന്നും നാഷനല്‍ സമാജ്വാദി പാര്‍ട്ടി എന്നോ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടി എന്ന പേരിലോ പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കപ്പെട്ടേക്കുമെന്ന അഭ്യൂഹവും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.