‘രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണം’; കർണാടകയിൽ അസാധാരണ സമരം

ഉഡുപ്പി: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചത്. നിത്യാനന്ദ ഒളകാടു എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്.

അടുത്തിടെ കർണാടക ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി ലിറ്റർ വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയിൽ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിച്ചാൽ, മദ്യനിർമാണശാലകൾ സമ്പൂർണമായി നിരോധിക്കുന്നതിൽ സമ്മർദം ചെലുത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. അങ്ങനെയാണെങ്കിൽ മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക കുടുംബം പുലർത്തുന്നതിനും ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം ക്ഷേത്രദർശനം സുഗമമാക്കുന്നത് പോലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നും സമരക്കാർ വാദിച്ചു. 

Tags:    
News Summary - ‘Alcohol should be distributed free of charge in the morning and evening’; An extraordinary strike in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.