അലീഗഢ് (യു.പി): അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഡിസംബറിലുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ ഏകാംഗ കമീഷൻ. ഹിമാചൽപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. ഗുപ്തയെയാണ് കമീഷനായി സർവകലാശാല നിയോഗിച്ചത്.
വിദ്യാർഥികളോടും ജീവനക് കാരോടും ഫെബ്രുവരി ഏഴിന് മുമ്പ് പരാതികൾ രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിെൻറ പേരിൽ വിദ്യാർഥികളുടെ മേൽ ചുമത്തിയ കേസുകൾ അവലോകനം ചെയ്യാൻ മുതിർന്ന അധ്യാപകരെ ഉൾപ്പെടുത്തി ഏഴംഗ കമ്മിറ്റിയെയും സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂർ ചുമതലപ്പെടുത്തി. കമ്മിറ്റി ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് സർവകലാശാല വക്താവ് ഉമർ പീർസദ പറഞ്ഞു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ പ്രഫ. നജാം ഖാലിക്കാണ് കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത്. അന്യായമായി കേസിൽപ്പെടുത്തിയ വിദ്യാർഥികെള സഹായിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. നിരപരാധികളായ വിദ്യാർഥികളെ വേട്ടയാടുന്നതിനെതിരെ കമ്മിറ്റി നിലപാട് സ്വീകരിക്കുമെന്ന് ഉമർ വ്യക്തമാക്കി.
പ്രക്ഷോഭത്തെ തുടർന്ന് അടച്ച സർവകലാശാല അവധികഴിഞ്ഞ് ജനുവരി ആറിന് തുറന്നെങ്കിലും വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിക്കുകയാണ്. പൊലീസ് അന്യായമായെടുത്ത േകസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ബഹിഷ്കരണം.
അതിനിടെ, പൊലീസ് അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാർഥികൾക്ക് സർവകലാശാല വൈസ് ചാൻസലർ 1.5 ലക്ഷം രൂപ സഹായം അനുവദിച്ചു. ഇതുസംബന്ധിച്ച് രൂപവത്കരിച്ച നഷ്ടപരിഹാര സമിതിയുടെ ശിപാർശ പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.