രാജ്യത്തെ സംരക്ഷിത സ്മാരകങ്ങള്‍ നാളെ മുതല്‍ തുറക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം അടച്ചിട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് കീഴിലെ സ്മാരകങ്ങള്‍ തുറക്കുന്നു. രാജ്യത്തെ സംരക്ഷിത സ്മാരകങ്ങള്‍ ജൂണ്‍ 16 മുതല്‍ തുറക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ നേരിട്ട് ബുക്കിങ് ഉണ്ടായിരിക്കില്ലെന്നും ഓണ്‍ലൈന്‍ വഴി പ്രവേശന ടിക്കറ്റുകള്‍ വാങ്ങാമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ വർഷവും കോവിഡ്ഭീതിയിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു കീഴിലെ 3,691 സംരക്ഷിത കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു.

Tags:    
News Summary - All Centrally Protected ASI Monuments To Reopen From June 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.