മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാർ​; വിധി 26ന്

ന്യൂ​ഡ​ല്‍ഹി: 2008ൽ ​ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക സൗ​മ്യ വി​ശ്വ​നാ​ഥ​നെ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വെ​ടി​വെ​ച്ചു കൊ​ന്ന കേ​സി​ല്‍ അ​ഞ്ചു​പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് ഡ​ൽ​ഹി സാ​കേ​ത് കോ​ട​തി. കേ​സി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ര​വി ക​പൂ​ര്‍, അ​മി​ത് ശു​ക്ല, ബ​ല്‍ജീ​ത് മാ​ലി​ക്, അ​ജ​യ്കു​മാ​ര്‍ എ​ന്നീ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി കൊ​ല​ക്കു​റ്റം ചു​മ​ത്തി.

ഇ​വ​രെ സ​ഹാ​യി​ച്ച അ​ജ​യ് സേ​ത്തി​യു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ക്കെ​തി​രെ​യും മ​ക്കോ​ക പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഒക്ടോബർ 26നാണ് ശിക്ഷ വിധിക്കുകകൊ​ല​പാ​ത​കം ന​ട​ന്ന് 15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സി​ൽ വി​ധി വ​രു​ന്ന​ത്. ഇ​ന്ത്യാ​ടു​ഡേ ഗ്രൂ​പ്പി​ന്‍റെ ഹെ​ഡ്‌​ലൈ​ൻ​സ് ടു​ഡേ ചാ​ന​ലി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​യാ​യി​രു​ന്ന 25കാ​രി സൗ​മ്യ വി​ശ്വ​നാ​ഥ​നെ രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ക​വ​ർ​ച്ച​ക്കെ​ത്തി​യ സം​ഘം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍, മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ല്‍ ത​ല​ക്ക് വെ​ടി​യേ​റ്റ​താ​യി ക​ണ്ടെ​ത്തി.

കേ​സി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ കു​ടു​ങ്ങി​യ പൊ​ലീ​സ്, 2009 മാ​ര്‍ച്ചി​ല്‍ ഡ​ല്‍ഹി​യി​ല്‍ കോ​ള്‍ സെ​ന്റ​ർ ജീ​വ​ന​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​വി ക​പൂ​ര്‍, അ​മി​ത് ശു​ക്ല എ​ന്നി​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സൗ​മ്യ​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2009ലാ​ണ് പൊ​ലീ​സ് 620 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2010 ഏ​പ്രി​ൽ ആ​രം​ഭി​ച്ച വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​ത് 2023 ഒ​ക്ടോ​ബ​ർ ആ​റി​നും. ശി​ക്ഷാ​വി​ധി​ക്ക് മു​മ്പ് പ്രോ​സി​ക്യൂ​ഷ​ന്റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്റെ​യും വാ​ദം ഒ​ക്ടോ​ബ​ർ 26 മു​ത​ൽ കേ​ള്‍ക്കും.

കുറ്റിപ്പുറം പേരശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ– മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. സൗമ്യ ദ പയനിയർ പത്രത്തിലും സി.എൻ.എൻ–ഐ.ബി.എൻ ചാനലിലും പ്രവർത്തിച്ചിരുന്നു. ശുഭ വിശ്വനാഥനാണ് സഹോദരി.

പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്ന് കേ​സി​ൽ കു​റ്റം ചു​മ​ത്തി​യ​തി​ന് പി​ന്നാ​ലെ സൗ​മ്യ​യു​ടെ പി​താ​വ് വി​ശ്വ​നാ​ഥ​നും മാ​ത​വ് മാ​ധ​വി​യും പ്ര​തി​ക​രി​ച്ചു. വ​ധ​ശി​ക്ഷ​ക്ക് ഞ​ങ്ങ​ൾ എ​തി​രാ​ണ്. അ​ത് എ​ളു​പ്പ​ത്തി​ലു​ള്ള ര​ക്ഷ​പ്പെ​ട​ലാ​കും അ​വ​ർ​ക്ക്. ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ത് അ​വ​രും അ​റി​യ​ണം. മ​ക​ൾ പോ​യ ശേ​ഷം ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും ജീ​വ​ന​റ്റു​വെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

Tags:    
News Summary - All five accused in the murder case of Malayali journalist Soumya Viswanathan; Sentencing will be done later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.