മുംബൈ: സിസ്റ്റം തകരാറിനെ തുടർന്ന് മുംബൈ ഛത്രപതി ഇൻറർനാഷണൽ എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നു. വൈകീട്ട് 4.45നാണ് എയർപോർട്ടിലെ സിസ്റ്റത്തിൽ തകരാർ കണ്ടെത്തിയത്.
ഇതുമൂലം വിമാനകമ്പനികൾക്ക് ഒാേട്ടാമേറ്റഡ് ചെക്ക് ഇൻ നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇതാണ് വിമാനങ്ങൾ വൈകാൻ കാരണം.
മാനുവൽ ചെക്ക് ഇൻ സംവിധാനമാണ് വിമാനകമ്പനികൾ ഇപ്പോൾ ഉപയോഗിക്കുന്നത്. മുംബൈ വിമാനതാവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുമെന്ന് വിവിധ കമ്പനികൾ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.