ന്യൂഡല്‍ഹി: ഒരേ ജോലിക്കാരായ ഭാര്യ ഭര്‍ത്താക്കന്മാരില്‍ ഒരാളെ വിദൂര ദിക്കിലേക്ക് സ്ഥലം മാറ്റി ‘പണി കൊടുക്കുന്നത്’ കുറഞ്ഞ പക്ഷം ഓള്‍ ഇന്ത്യ സര്‍വിസിലെങ്കിലും ഇനി മുതല്‍ നടക്കില്ല. പ്രണയദിനത്തില്‍, ഓള്‍ ഇന്ത്യ സര്‍വിസിലെ ദമ്പതികള്‍ക്ക് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ കേന്ദ്ര സര്‍വിസുകളില്‍ ഒരേ കേഡറില്‍ ജോലിചെയ്യുന്നവര്‍ക്ക് അതേ കേഡറിലെ സംസ്ഥാനത്തോ രണ്ടില്‍ ആരുടെയെങ്കിലും സ്വന്തം സംസ്ഥാനത്തോ ഇനി മുതല്‍ ജോലി ചെയ്യാം. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്‍കി.
2011 ഐ.പി.എസ് ബാച്ച് തമിഴ്നാട് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി. പാര്‍ഥിപന്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് നയംമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. തമിഴ്നാട് കേഡറിലെ ഐ.പി.എസ് ഓഫിസറും ഡല്‍ഹി സ്വദേശിയുമായ നിഷയെയാണ് പാര്‍ഥിപന്‍ വിവാഹം കഴിച്ചത്.
തമിഴ്നാടും കേന്ദ്രഭരണ പ്രദേശങ്ങളുമായിരുന്നു ഇവരുടെ കേഡര്‍ ചോയ്സുകള്‍. തമിഴ്നാട്ടിലോ കേന്ദ്രഭരണ പ്രദേശത്തോ ഒന്നിച്ച് ജോലിചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ കേസിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുകൂലമായ നിലപാടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.