നാഗ്പുർ: ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എല്ലാവരെക്കുറിച്ചും സംഘ്പരിവാറിന് കരുതലുണ്ടെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് പറഞ്ഞ ആർ.എസ്.എസ് മേധാവി, എല്ലാ ഇന്ത്യക്കാരെയുമാണ് ഹിന്ദു പ്രതിനിധീകരിക്കുന്നതെന്നും അവകാശപ്പെട്ടു. നാഗ്പുരിൽ ‘ദൈനിക് തരുൺ ഭാരത്’ പത്രത്തിന്റെ പ്രസാധകരായ ശ്രീ നർകേസരി പ്രകാശനിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഭാഗവത്.
‘‘ഹിന്ദുസ്ഥാൻ ഒരു ഹിന്ദുരാഷ്ട്രമാണ്, അതൊരു യാഥാർഥ്യം തന്നെയാണ്. ആദർശപരമായി എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, ഹിന്ദുക്കളെന്നാൽ എല്ലാ ഭാരതീയരെന്നുമാണ് അർഥം. ഇന്ന് ഭാരതത്തിൽ വസിക്കുന്നവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടവരും പൂർവികർ ഹിന്ദുക്കളായവരും ഹിന്ദു ഭൂമിയിലുള്ളവരുമാണ്. ഇവയല്ലാതെ മറ്റൊന്നുമില്ല’’ -ഭാഗവത് വിശദീകരിച്ചു.
ചില ജനങ്ങൾ ഇത് മനസ്സിലാക്കിയിട്ടുണ്ടെന്നും എന്നാൽ മറ്റു ചിലർ ഇത് മനസ്സിലാക്കിയിട്ടും ശീലം കൊണ്ടും സ്വാർഥത കൊണ്ടും ഇത് അനുവർത്തിക്കുന്നില്ലെന്നും പറഞ്ഞ ആർ.എസ്.എസ് മേധാവി, ഇത് മനസ്സിലാക്കാത്തവരും മറന്നുപോയവരുമായ വേറെ ചിലരുമുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.