ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ശക്തമായതോടെ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഒപ്പം കനത്ത ജാഗ്രതാ നിർദേശവും നല്കി. എന്നാല്‍, തീരുമാനം വ ൈകാതെ പിന്‍വലിച്ചു; വിമാനത്താവളങ്ങള്‍ തുറന്നു. ബുധനാഴ്ച രാവിലെയാണ് ഒമ്പതു വിമ ാനത്താവളങ്ങള് അടച്ചത്. ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് എന്നിവ കൂടാതെ അമൃത്സർ, ഷിംല, കാംഗ്ര, കുളു -മണാലി, പിത്തോറഗഢ് എന്നിവയാണ് അടച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് എയർപോർട്ട്സ് അതോറിറ്റി അധികൃതർ അറിയിച്ചു. അതേസമയം, വ്യോമസേനക്കുവേണ്ടി തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. മൂന്നു മാസത്തേക്ക് അടച്ചിടാനായിരുന്നു തീരുമാനം.
ഇരു രാജ്യങ്ങളുടെയും വ്യോമസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാവുന്ന സാഹചര്യം മുന്നിൽകണ്ടായിരുന്നു തീരുമാനം. എന്നാൽ, പിന്നീട് ഇത് പിൻവലിച്ചു. വടക്കേ ഇന്ത്യ വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചതും പൈലറ്റുമാര്‍ക്ക് നല്കിയ ജാഗ്രതാ മുന്നറിയിപ്പും പിന്‍വലിച്ചു. എന്നാല്‍, പാകിസ്താനിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും ഇന്ത്യ റദ്ദാക്കി. ഒപ്പം, പാകിസ്താനിലൂടെയുള്ള വ്യോമപാത ഒഴിവാക്കുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വിസുകളുടെ വ്യോമപാത പാകിസ്താന് മുകളിലൂടെയാണ്. വ്യോമഗതാഗതം സംബന്ധിച്ച് സമാനസ്ഥിതിയാണ് പാകിസ്താനിലും. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി വിമാനത്താവളങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. വ്യോമസേനയുടെ ആവശ്യങ്ങൾ മാത്രമായി ഉപയോഗിക്കും. വിമാനത്താവളങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച യാത്രാവിമാനങ്ങളെല്ലാം റദ്ദാക്കിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല വിമാനത്താവളങ്ങളും അനിശ്ചിത കാലത്തേക്കാണ് അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.