ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡൽഹിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ജൂൺ 20 വരെയാണ് ഇളവുകൾ അനുവദിച്ചത്. കേസുകള്‍ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നുവെന്നും അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുകയാണെന്നും ഈ സാഹചര്യത്തിൽ സാമ്പത്തിക മേഖലക്ക് ഉണർവുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ റസ്റ്റാറൻറുകൾക്ക് തുറക്കാം. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ നിശ്ചയിച്ചിരുന്ന ഒറ്റ, ഇരട്ട മാനദണ്ഡം ഒഴിവാക്കി എല്ലാ ദിവസവും തുറക്കാം. ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍, ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പാര്‍ക്ക്, ജിം, സ്പാ, തിയറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവ അടച്ചിടുന്നത് തുടരും. പൊതുസമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിരോധനമുണ്ട്. കേസുകള്‍ കുറയുകയാണെങ്കില്‍ പതിയെ ജീവിതം പഴയനിലയിലേക്കെത്തുമെന്ന് കെജ്രിവാള് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.