പട്ന: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധനത്തിനു പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം രാജ്യത്തെ അവസ്ഥ പരിതാപകരമായിരിക്കയാണെന്ന് ലാലു കുറ്റപ്പെടുത്തി.
പി.എഫ്.ഐയെ പോലെ ആർ.എസ്.എസും നിരോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. പി.എഫ്.ഐയെ കുറിച്ച് അന്വേഷണം നടന്നു. ആർ.എസ്.എസ് പോലുള്ള സംഘടനകളെ കുറിച്ചും അന്വേഷണം നടത്തി നിരോധിക്കുകയാണ് വേണ്ടതെന്നും ലാലു പ്രതികരിച്ചു. പാർട്ടിയുടെ ദേശീയ പ്രസിഡന്റായി മൽസരിക്കാൻ നാമനിർദേശ പത്രിക നൽകിയതിനു പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.
കേന്ദ്രസർക്കാർ മുസ്‍ലിം സംഘടനകളെ ലക്ഷ്യം വെക്കുകയാണ്. ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്. അതാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘനയാണിത്.നിങ്ങൾക്ക് എന്തെങ്കിലും തുമ്പ് ലഭിക്കുകയാണെങ്കിൽ ഉടൻ നടപടിയെടുക്കൂ- ലാലു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.