സാധാരണ സർവീസുകൾ ജൂൺ 30ന് ശേഷം; ബുക്കിങ്ങ് റദ്ദാക്കി റെയിൽവെ

ന്യൂഡൽഹി: ജൂൺ മുപ്പതിന് ശേഷം മാത്രമേ സാധാരണ ട്രെയിൻ സർവീസുകൾ നടത്താനാവൂ എന്ന് വ്യക്തമാക്കി റെയിൽവെ. അതുവരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ റെയിൽവെ കാൻസൽ ചെയ്തു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് പണം തിരിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ശ്രമിക്, സ്പെഷ്യൽ ട്രെയിനുകൾ തുടരുമെന്നും റെയിൽവെ അറിയിച്ചു. ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് നീട്ടിയാലും നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ കഴിയുമെന്നാണ് കരുതിയിരുന്നത്. തേർഡ് എ.സിയിൽ 100 വരെയും സെക്കൻഡ് എ.സിയിൽ 50 വരെയും സ്ലീപ്പർ ക്ലാസിൽ 200 വരെയും ചെയർകാറിൽ 100 വരെയും ഫസ്റ്റ് എ.സിയിൽ 20 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. സാധാരണ ട്രെയിൻ സർവ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയിൽവെ സാധാരണ ട്രെയിൻ സർവീസുകൾ റദാക്കിയത്.
 

Tags:    
News Summary - All train tickets cancelled till June 30, passengers to get full refund-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.